വായിച്ച പുസ്തകങ്ങൾ മറ്റൊരാൾക്ക്നിർദേശിക്കുന്ന ‘ബുക്ക്മാർക്ക്’
തന്റെ ബ്ലോഗ് എഴുത്തുകൾ വഴി വളരെ സുപരിചിതമാണ് അഭിലാഷ് മേലേതിൽ എന്ന പേര്. വായനയുടെ കാര്യത്തിൽ അഭിലാഷ് ഒരു അഗ്രഗണ്യനാണ് എന്നതും അദ്ദേഹത്തിന്റെ എഴുത്തുകൾ പിന്തുടരുന്ന ഏതൊരാൾക്കും അറിയുവാൻ സാധിക്കും. അദ്ദേഹം കഴിഞ്ഞ കുറെ കാലങ്ങളായി എഴുതിയ ഇരുപത്തി മൂന്ന് പുസ്തക കുറിപ്പുകളുടെ സമാഹാരമാണ് ബുക്ക്മാർക്ക് എന്ന പുസ്തകം. പുസ്തക കുറിപ്പുകളുടെ ഒരു സമാഹാരത്തിന് ഒരു കുറിപ്പ് എഴുതുക എന്നത് ഒരുപക്ഷെ വളരെ കൗശലമുള്ള ഒരു ശ്രമം തന്നെയാണ് എന്ന് മനസ്സിലാക്കികൊണ്ടാണ് ഈ കുറുപ്പ് എഴുതുന്നത്.